Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘‘ക്യാപ്റ്റൻ തന്നെ കോച്ചാവുകയാണെങ്കിൽ ഇന്ത്യൻ ടീമിനെന്തിനാണൊരു കോച്ച് ? കോഹ്ലിക്കെതിരെ മുന്‍ സ്പിന്നര്‍ !

‘കോഹ്​ലിക്ക്​ ബോസാണെന്ന തോന്നല​ുണ്ടെങ്കിൽ ഇന്ത്യക്ക്​ എന്തിനാ കോച്ച്​? ’

‘‘ക്യാപ്റ്റൻ തന്നെ കോച്ചാവുകയാണെങ്കിൽ ഇന്ത്യൻ ടീമിനെന്തിനാണൊരു കോച്ച് ? കോഹ്ലിക്കെതിരെ മുന്‍ സ്പിന്നര്‍ !
കൊൽക്കത്ത , ശനി, 24 ജൂണ്‍ 2017 (09:06 IST)
ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുൻ ഇന്ത്യൻ ഓഫ്​ സ്​പിന്നർ എറാപ്പള്ളി പ്രസന്ന. താന്‍ തന്നെയാണ് ടീമിന്റെ ബോസ് എന്ന തോന്നല്‍ കോഹ്ലിക്കുണ്ടെങ്കില്‍ പിന്നെ ഇന്ത്യക്കെന്തിനാ മറ്റൊരു കോച്ച് എന്നാണ് പ്രസന്ന ചോദിക്കുന്നത്. കോഹ്ലിയും കോച്ചിങ്​ സ്​ഥാനം രാജിവെച്ച അനിൽ കുംബ്ലെയും തമ്മിലുണ്ടായിരുന്ന പോരിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്​ പ്രസന്ന മറുചോദ്യമുന്നയിച്ചത്. 
 
ക്യാപ്​റ്റൻ തന്നെ കോച്ചാവുകയാണെങ്കിൽ, ഇന്ത്യൻ ടീമിനെന്തിനാണൊരു കോച്ച്​? ഇവർക്ക്​ ബാറ്റിങ് കോച്ചും ഫീൽഡിങ്​ കോച്ചും വേണ്ടെന്നാണ്​ എ​നിക്ക്​ തോന്നുന്നത്​. മികച്ച ബാറ്റ്​സ്​മാനാണ് കോഹ്ലിയെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല​. എന്നാൽ, അദ്ദേഹം ഒരു മികച്ച ക്യാപ്​റ്റനാണോയെന്ന കാര്യത്തിൽ എനിക്ക്​ സംശയമുണ്ടെന്നും പ്രസന്ന പറയുന്നു​. 
 
കുംബ്ലെയെ പോലെയുള്ള ഇന്ത്യയുടെ ഇതിഹാസതാരത്തിനെ പോലും അനുസരിക്കാനും ബഹുമാനിക്കാനും ഇവർക്ക് കഴിയുന്നില്ലെങ്കില്‍ ബാറ്റിങ്​, ബൗളിങ്​ കോച്ചുകളായ സഞ്​ജയ്​ ബംഗാർ, ആർ. ശ്രീധർ എന്നിവർക്കും ഒരു തരത്തിലുള്ള ബഹുമാനവും ലഭിക്കില്ലെന്നുറപ്പാണ്. വെസ്​റ്റിൻഡീസ്​ സന്ദർശനത്തിനുള്ള ടീമില്‍​ യുവതാരങ്ങളെയായിരുന്നു കൂടുതൽ ഉൾപ്പെടുത്തേണ്ടിയിരുന്നതെന്നും മുൻ ഇന്ത്യൻ സ്​പിന്നര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്റ്റന്‍ കൂള്‍ ടീം ഇന്ത്യയുടെ നായകന്‍ ?; നായകസ്ഥാനത്തു നിന്ന് കൊഹ്ലിയെ പുറത്താക്കുമെന്ന് ബിസിസിഐ !