Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം മഴ കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ്

rain
ലണ്ടന്‍ , ചൊവ്വ, 11 ജൂണ്‍ 2019 (20:40 IST)
സൂപ്പര്‍‌താരം ശിഖര്‍ ധവാന്‍ പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ നിരാശയില്‍ കഴിയുന്ന ഇന്ത്യന്‍ ആരാധകരെ സമ്മര്‍ദ്ദത്തിലാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് പുറത്ത്. വ്യാഴാഴ്‌ച നടക്കാന്‍ പോകുന്ന ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം മഴ തടസപ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മത്സരം നടക്കേണ്ട നോട്ടിംഗ്ഹാമില്‍ 50 ഓവര്‍ മത്സരം സാധ്യമാകില്ല. രണ്ട് ദിവസമായി തുടരുന്ന മഴ വ്യാഴാഴ്‌ച ഉച്ചവരെ തുടരും. പരമാവധി താപനില 13 ഡിഗ്രിയായിരിക്കും. രാത്രിയില്‍ ഇത് 10 മുതല്‍ 11 ഡിഗ്രിയായി താഴാമെന്നും മുന്നറിയിപ്പുണ്ട്.

ബുധനാഴ്‌ച എട്ടുമണിവരെ മഴ ശക്തമായി പെയ്യും. ഇംഗ്ലണ്ടില്‍ വ്യാപകമായ മഴയാണ് നിലവിലുള്ളത്. ഈ സാഹചര്യം തുടരുമെന്നതിനാല്‍ അടുത്ത ഞായറാഴ്‌ച നടക്കേണ്ട ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും തടസപ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധവാന്‍ പോകുമ്പോള്‍ ടീമിലെത്തുന്നത് വെടിക്കെട്ടിന്റെ ‘തമ്പുരാന്‍’; ടീമില്‍ വന്‍ അഴിച്ചുപണി!