Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബാറ്റ് ചെയ്യാന്‍ രണ്ടു പേര്‍ മാത്രം, കഴിവുണ്ടായിട്ടും നേട്ടമുണ്ടാക്കാത്ത താരമാണ് രാഹുല്‍‘; വിമര്‍ശനവുമായി ഗവാസ്‌കര്‍

sunil gavaskar
മാഞ്ചസ്‌റ്റര്‍ , ചൊവ്വ, 2 ജൂലൈ 2019 (13:20 IST)
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍‌വി നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മത്സരത്തിലെ  ബാറ്റിംഗിലെയും ബോളിംഗിലെയും പരാജയമാണ് വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും സെമിയിലേക്കുള്ള യാത്ര വൈകിപ്പിച്ചത്.

അവസാന ഓവറുകളില്‍ മഹേന്ദ്ര സിംഗ് ധോണിയും കേദാര്‍ ജാദവും പുറത്തെടുത്ത മെല്ലപ്പോക്കാണ് തോല്‍‌വിക്ക് വഴിവച്ചതെന്ന വിമര്‍ശനം നിലനില്‍ക്കെ തോല്‍‌വിക്ക് കാരണമായത് ബോളര്‍ മുഹമ്മദ് ഷമിയുടെ അവസാന മൂന്ന് ഓവറുകള്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

അവസാന 3 ഓവറുകളില്‍ ഷമി വിട്ടു നല്‍കിയത് 45 റണ്‍സാണ്. കോഹ്‌ലിയടക്കമുള്ള ഒരു താരത്തിന് പോലും ഷമിക്ക് ഉപദേശം നല്‍കാനായില്ല. മികച്ച രീതിയില്‍ പന്തെറിഞ്ഞ ജസ്‌പ്രിത് ബുമ്രയെ സർക്കിളിനുള്ളിൽ നിർത്തി ഷമിക്കുവേണ്ട പിന്തുണ കൊടുക്കുന്നതിലും ടീം ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.

ശിഖര്‍ ധവാന്‍ പുറത്തായതോടെ രണ്ട് ബാറ്റ്‌സ്‌മാന്മാര്‍ മാത്രമുള്ള ടീമായി ഇന്ത്യ മാറി. രോഹിത്തും ധോണിയും തിളങ്ങിയില്ലെങ്കില്‍ ടീം തകരുന്നതാണ് കാണുന്നത്. കഴിവുണ്ടെങ്കിലും അത് പ്രവാര്‍ത്തികമാക്കാത്ത താരമായി രാഹുല്‍ ഇപ്പോഴും തുടരുകയാണ്. കപിൽദേവിന്റെ പിൻഗാമിയാകാൻ കെൽപും കഴിവുമുള്ള താരമാണ് ഹാർദിക് പാണ്ഡ്യ എന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എല്ലാത്തിനും ധോണിയെ പഴിക്കണ്ട, ഈ തോൽവി നിങ്ങളുടെ പിഴയാണ് കോലീ‘; ഇന്ത്യൻ നായകന് മലയാളിയുടെ കത്ത്