Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ പുറത്താകല്‍ സഹിക്കാനായില്ല; ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

Webdunia
വ്യാഴം, 11 ജൂലൈ 2019 (16:21 IST)
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലില്‍ മഹേന്ദ്ര സിംഗ് ധോണി പുറത്താകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു.  

കൊല്‍ക്കത്ത സ്വദേശിയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്‌ച മരിച്ചത്. ഇയാള്‍ സൈക്കിള്‍ കട നടത്തുന്ന വ്യക്തിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഫോണിലൂടെ കടയിലിരുന്നാണ് ശ്രീകാന്ത് മത്സരം കണ്ടത്. ധോണി - ജഡേജ കൂട്ടുകെട്ട് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയതിന് പിന്നാലെ ജഡേജ പുറത്തായി. അധികം വൈകാതെ ധോണിയും ഔട്ടായതോടെ ശ്രീകാന്ത് അലറിവിളിച്ച് ബോധരഹിതനായി നിലത്തു വീണു.

ശബ്ദം കേട്ട് എത്തുമ്പോള്‍ ശ്രീകാന്ത് തറയില്‍ വീണ് കിടക്കുകയായിരുന്നു എന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു. ശ്രീകാന്തിനെ ഉടന്‍ തന്നെ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments