Webdunia - Bharat's app for daily news and videos

Install App

‘പന്ത് മോശമായി ബാറ്റ് വീശിയാല്‍ സ്‌ട്രൈക്ക്റേറ്റ് 100, നന്നായി ബാറ്റ് ചെയ്‌താല്‍ 150’; താരം ഒരു രക്ഷയുമില്ലെന്ന് ക്ലാര്‍ക്ക്

Webdunia
വ്യാഴം, 4 ജൂലൈ 2019 (17:24 IST)
ശിഖര്‍ ധവാന് പകരക്കാരനായി ടീമിലെത്തുകയും രണ്ടു കളികളിലൂടെ മധ്യനിരയുടെ കാവല്‍‌ക്കാരനായി തീരുകയും ചെയ്‌ത യുവതാരം ഋഷഭ് പന്തിനെ വാനോളം പുകഴ്‌ത്തി  മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

മധ്യനിരയില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ പന്തിലൂടെ ഇന്ത്യക്ക് സാധിക്കും. മികച്ച ഒരു ഓപ്‌ഷനാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. യുവതാരം മോശമായി ബാറ്റ് വീശിയാല്‍ സ്‌ട്രൈക്ക് റേറ്റ് നൂറിലും മറിച്ച് നന്നായി ബാറ്റ് ചെയ്‌താല്‍ അത് 140ഉം 150ഉം വരെ ഉയരാമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ക്രീസിലെത്തിയാല്‍ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്താന്‍ ശേഷിയുള്ള ദിനേഷ് കാര്‍ത്തിക് മറ്റൊരു ഹാര്‍ദിക് പാണ്ഡ്യയാണ്. ആറാം നമ്പരില്‍ ഈ താരം ഇറങ്ങുന്നത് ടീമിന് നേട്ടമാകുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

മഹേന്ദ്ര സിംഗ് ധോണിയെ ഇതിഹാസ താരമെന്നാണ് ക്ലാര്‍ക്ക് വിശേഷിപ്പിച്ചത്. അവസാന നിമിഷം മത്സരത്തിന്റെ ഗതി തിരിച്ചുവിടുന്ന ധോണിയുടെ കഴിവിനെ വില കുറച്ചു കാണരുത്. മത്സരം ജയിപ്പിക്കാനുള്ള മിടുക്കും ആരും മറക്കരുത്. ബെസ്‌റ്റ് ഫിനിഷറാണ് അദ്ദേഹമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യന്‍ ടീമിന് ആവശ്യമായ സന്ദര്‍ഭത്തില്‍ ധോണിയില്‍ നിന്നും മികച്ചൊരു ഇന്നിംഗ്‌സ് പ്രതീക്ഷിക്കാം. ചിലപ്പോള്‍ ഈ ലോകകപ്പ് സെമിയിലോ ഫൈനലിലോ അത് കാണാന്‍ കഴിയുമെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments