Webdunia - Bharat's app for daily news and videos

Install App

ഇത് സച്ചിനും ഗാംഗുലിയുമടക്കമുള്ളവര്‍ക്കുള്ള മറുപടി ?; വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ധോണി

Webdunia
ശനി, 6 ജൂലൈ 2019 (16:20 IST)
ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന വാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ലോകകപ്പിലെ അവസാന മത്സരത്തിന് ശേഷം ധോണി വിരമിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ഇന്ത്യക്ക് രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍‌സ് ട്രോഫിയും സമ്മാനിച്ച സൂപ്പര്‍താരം കളി മതിയാക്കുമെന്ന റിപ്പോര്‍ട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി ധോണി നേരിട്ട് രംഗത്തുവന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന് തനിക്കറിയില്ല എന്നാണ് ധോണി പറഞ്ഞത്. “ ക്രിക്കറ്റ് മതിയാക്കുന്ന കാര്യം ഞാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന്‍ മുമ്പ് ഞാന്‍ വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്“ - എന്നായിരുന്നു മുന്‍ ക്യാപ്‌റ്റന്‍ എബിപി ന്യൂസിനോട്  പറഞ്ഞത്.

ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ബിസിസിഐയിലെ ഒരു വക്താവ് വെളിപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെയാണ് ഈ വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ചത്.

ലങ്കയ്‌ക്കെതിരായ മത്സരത്തിന്‍ മുമ്പ് താന്‍ വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്ന ധോണിയുടെ പ്രതികരണം മുന്‍ താരങ്ങളെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങളില്‍ മെല്ലപ്പോക്ക് നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ രംഗത്തു വന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ധോണി ഇപ്പോള്‍ നല്‍കിയതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments