ധോണിയുള്ളപ്പോള്‍ ക്രീസ് വിടരുതെന്ന മുന്നറിയിപ്പ് മറന്നു; വിക്കറ്റിന്‍ പിന്നില്‍ ധോണിയുടെ മായാജാലം

Webdunia
ശനി, 6 ജൂലൈ 2019 (16:48 IST)
വിക്കറ്റിന് പിന്നില്‍ ധോണിയുള്ളപ്പോള്‍ ക്രീസ് വിട്ടിറങ്ങരുതെന്ന ഐസിസിയുടെ ട്വീറ്റ് ശ്രീലങ്കന്‍ താരം  കുശാല്‍ മെന്‍ഡിസ് മറന്നുവെന്ന് തോന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബെയ്‌ല്‍ തെറിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

വിരമിക്കണമെന്ന് മുറവിളി കൂട്ടുന്ന മുന്‍ താരങ്ങള്‍ക്കും ഒരു വിഭാഗം ആരാധകര്‍ക്കും ധോണി നല്‍കിയ മറുപടി കൂടിയാണിത്. രവീന്ദ്ര ജഡേജ എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തിലാണ് വിക്കറ്റിന് പിന്നിലെ ധോണിയുടെ മായാജാലം കണ്ടത്.

ജഡേജ ബോള്‍ ധൈര്യത്തോടെ കളിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ കുശാല്‍ മെന്‍ഡിസിന് തെറ്റി. പിച്ച് ചെയ്‌ത പന്ത് കുത്തിത്തിരിഞ്ഞ് ധോണിയുടെ കൈകളില്‍. ലങ്കന്‍ താരം ബാലന്‍‌സ് ചെയ്‌തു നില്‍ക്കുന്നതിന് മുമ്പേ ബെയ്‌ല്‍ താഴെ വീണു. സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു ധോണിക്ക് ആ വിക്കറ്റില്‍ പങ്കാളിയാകാ‍ന്‍.

ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങളില്‍ ബാറ്റിംഗില്‍ മെല്ലപ്പോക്ക് നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ ധോണിക്ക് രംഗത്തു വന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് വിക്കറ്റിന് പിന്നില്‍ ധോണി നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

അടുത്ത ലേഖനം
Show comments