Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനെ തരിപ്പണമാക്കാന്‍ പന്ത് അവതരിക്കുമോ ?; ധാവാന്‍ തുറന്നുവിട്ട സമ്മര്‍ദ്ദ കൊടുങ്കാറ്റില്‍ കോഹ്‌ലി!

Rishabh Pant
ലണ്ടന്‍ , ശനി, 15 ജൂണ്‍ 2019 (17:09 IST)
ചിരവൈരികളായ പാകിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവം തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമെന്ന വിശേഷണമുള്ള ഇന്ത്യ - പാക് പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമായിരിക്കുമെന്ന സംശയമാണ് ആരാധകരിലുള്ളത്.

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നീ ടോപ് ത്രീയാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്. ഇവിടെയാണ് ധവാനിലൂടെ ഇന്ത്യക്ക് നേരിയ തിരിച്ചടി സംഭവിച്ചത്. സൂപ്പര്‍താരത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ നാലാം നമ്പര്‍ പൊസിഷനില്‍ ആരെന്ന സംശയമാണ് നിലവിലുള്ളത്.

വിജയ് ശങ്കറെയോ ദിനേശ് കാര്‍ത്തിക്കിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കുക, അല്ലെങ്കില്‍ ഇരുവരെയും ഉള്‍പ്പെടുത്താതെ ധോണിയെ നാലാം നമ്പറില്‍ ഇറക്കി രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തി അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്നതും ടീമിന് മുന്നിലുള്ള സാധ്യതയാണ്.  

എന്നാല്‍, നാലാം നമ്പറില്‍ ഋഷഭ് പന്ത് എത്തുമെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്. കരുതല്‍ താരമായ യുവതാരം ടീമിനൊപ്പം ചേര്‍ന്നതായി ബിസിസിഐ അറിയിച്ചു. പന്ത് നാലാം നമ്പറില്‍ എത്തിയാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ കൂടുതല്‍ ശക്തമാകും. എന്നാല്‍, മധ്യനിരയില്‍ നിലയുറപ്പിച്ച് കളിക്കുന്ന ഒരു താരം ഇല്ലാതെ വരും. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ആ ഉത്തരവാദിത്വം ധോണി ഏറ്റെടുക്കേണ്ടതായി വരും.

അങ്ങനെയുള്ള ഒരു ടീമിനെ കളത്തിലിറക്കാന്‍ കോഹ്‌ലി തയ്യാറായാല്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച  സ്‌ഫോടനാത്മകമായ നിരയായി ഇന്ത്യ മാറും. നാലാമനായി പന്ത് എത്തുക, അഞ്ചാമനായി ധോണിയും. പിന്നാലെ ബോളര്‍മാരുടെ പേടി സ്വപ്‌നമായ ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തുമ്പോള്‍ ഏത് ടീമും സമ്മര്‍ദ്ദത്തിലാകും.

എന്നാല്‍, നാലാം നമ്പര്‍ തകര്‍ത്തടിച്ച് ബാറ്റ് ചെയ്യാനുള്ള പൊസിഷനല്ല. ക്രീസില്‍ നിലയുറപ്പിച്ച് ടീമിനെ മികച്ച നിലയില്‍ എത്തിക്കുകയാണ് ഈ ബാറ്റ്‌സ്‌മാന്റെ ഡ്യൂട്ടി. ഈ സാഹചര്യത്തില്‍ പന്ത് ടീമില്‍ ഉള്‍പ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ചാസ്‌റ്ററില്‍ നല്ല മഴ; ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കണമെങ്കില്‍ കാലാവസ്ഥ വിചാരിക്കണം