Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ബോളിൽ തലവര തെളിഞ്ഞ താരം, കൈയ്യടിച്ച് ഇന്ത്യ!

ഒറ്റ ബോളിൽ തലവര തെളിഞ്ഞ താരം, കൈയ്യടിച്ച് ഇന്ത്യ!
, ചൊവ്വ, 18 ജൂണ്‍ 2019 (12:15 IST)
പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം പല കാരണങ്ങൾ കൊണ്ട് സ്പെഷ്യലാവുകയാണ്. അതിലൊന്നാണ് വിജയ് ശങ്കറിന്റെ പ്രകടനം. ഓസ്ട്രേലിയയുമായുള്ള കളിയിൽ പരിക്കേറ്റതിനെ തുടർന്ന് ശിഖർ ധവാൻ പുറത്തിരിക്കുകയായിരുന്നു. ധവാന് പകരക്കാരനായിട്ടാണ് വിജയ് ശങ്കർ എത്തിയത്. 
 
ഇന്ത്യന്‍ ടീമിലെ നാലാം നമ്പറില്‍ ആര് കളിക്കുമെന്ന ചോദ്യം. പല പേരുകൾ ഉയർന്നു വന്നിരുന്നെങ്കിലും സെലക്ഷൻ കിട്ടിയത് വിജയ് ശങ്കറിനായിരുന്നു. ത്രിമാന കഴിവുകളുള്ള താരമാണ് വിജയ് ശങ്കറെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി പറഞ്ഞത്. ഋഷഭ് പന്തിനേക്കാള്‍ എന്ത് യോഗ്യതയാണ് ശങ്കറിന് ഉള്ളത് എന്നായി ആരാധകരുടെ ചോദ്യങ്ങള്‍. ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു പാകിസ്ഥാനെതിരായ ഇന്ത്യയുടെ കളിയിലെ വിജയ് ശങ്കറിന്റെ മിന്നും പ്രകടനം. 
 
കളിയിൽ പാകിസ്ഥാന്റെ സ്‌കോര്‍ 13ല്‍ നില്‍ക്കേ ഭുവനേശ്വര്‍ കുമാറിന് പരിക്കേല്‍ക്കുന്നു. ഇന്ത്യക്ക് വിക്കറ്റ് അത്യാവശ്യമായ നിമിഷം. അഞ്ചാം ഓവറില്‍ ശേഷിക്കുന്നത് രണ്ട് പന്തുകള്‍. കോലി പന്തെറിയാന്‍ ഏല്‍പ്പിച്ചത് വിജയ് ശങ്കറിനെ. ആദ്യ പന്തില്‍ തന്നെ ഇമാം ഉള്‍ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ക്യാപ്റ്റനെ തന്നെ ഞെട്ടിച്ച് കളഞ്ഞു വിജയ് ശങ്കര്‍. 
 
കോലിയുടെ മുഖത്തെ സന്തോഷം വിജയ് ശങ്കറിനുള്ള കൈയ്യടി കൂടിയാണ്. പിന്നീട് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കുറ്റി തെറിപ്പിച്ചാണ് ശങ്കര്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായി ഉയര്‍ന്നത്. വിജയ് ശങ്കറിനെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തി. സ്വപ്‌ന തുല്യമായ തുടക്കമാണ് താരത്തിന്റേതെന്ന് സച്ചിന്‍ പറഞ്ഞു. വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു അത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനും വീണു; ഇന്ത്യന്‍ ടീമിന്റെ കരുത്ത് എന്താണെന്ന് പറഞ്ഞ് അഫ്രിദി