Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്ലി ചെയ്തത് വലിയ മണ്ടത്തരം, ആഞ്ഞടിച്ച് ഗാംഗുലിയും ലക്ഷമണും

കോഹ്ലി ചെയ്തത് വലിയ മണ്ടത്തരം, ആഞ്ഞടിച്ച് ഗാംഗുലിയും ലക്ഷമണും
, വ്യാഴം, 11 ജൂലൈ 2019 (10:36 IST)
സെമി ഫൈനലിൽ കിവീസിന് മുൻപിൽ ഇന്ത്യ മുട്ടുമടക്കിയതിന് പിന്നാലെ ധോണിയെ വൈകി ഇറക്കിയതിൽ വിമർശനവുമായി മുൻ താരങ്ങൾ. അഞ്ചാമനായി ദിനേഷ് കാർത്തിക്ക് ഇറങ്ങിയപ്പോൾ ആരാധകർ ഒന്നടങ്കം ചോദിച്ചത് ധോണി എവിടെ എന്നായിരുന്നു. എന്നാൽ, ധോണിയെ ഏഴാമനായിട്ടാണ് ഇറക്കിയത്. ഇതിനെതിരെ സച്ചിൻ തെൻഡുൽക്കർ, സൌരവ് ഗാംഗുലി, വി എസ് ലക്ഷമൺ എന്നിവർ രംഗത്തെത്തി.
 
അഞ്ചാമനായി ധോണി ഇറങ്ങിയിരുന്നു എങ്കിൽ ഇന്ത്യൻ ഇന്നിങ്സിൽ അതിന്റെ മാറ്റം കണ്ടേനെ എന്നാണ് സച്ചിൻ പറയുന്നത്. ഇതുപോലെ നിർണ്ണായക ഘട്ടങ്ങളിൽ ധോണിയെ നേരത്തെ ഇറക്കി കളി നിയന്ത്രണത്തിലാക്കുക എന്നതിനെ കുറിച്ച് ചിന്തിക്കണം. അവസാനത്തോട് അടുക്കുമ്പോൾ ജഡേജയോട് സംസാരിച്ച് കാര്യങ്ങൾ ധോണി നിയന്ത്രിക്കുകയായിരുന്നു. സമർത്ഥമായി തന്നെ ധോണി സ്ട്രൈക്ക് മാറുന്നുമുണ്ടായിരുന്നെന്നും സച്ചിൻ ചൂണ്ടിക്കാണിക്കുന്നു.
 
ധോണി പാണ്ഡ്യയ്ക്ക് മുമ്പ് ഇറങ്ങണമായിരുന്നു. അത് തന്ത്രപരമായ വന്‍ മണ്ടത്തരമായി. ധോണി ദിനേഷ് കാര്‍ത്തിക്കിന് മുന്‍പ് എത്തണമായിരുന്നു. ധോണിയ്ക്ക് അനുകൂലമായ സാഹചര്യമായിരുന്നു അത് എന്നാണ് ലക്ഷമൺ പ്രതികരിച്ചത്. 
 
ഇന്ത്യയ്ക്ക് ആ സമയത്ത് വേണ്ടത് അനുഭവപരിചയമായിരുന്നു. ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്ന സമയത്ത് ധോണിയുണ്ടായിരുന്നെങ്കില്‍ ആ ഷോട്ട് കളിക്കരുത് എന്ന് പറഞ്ഞേനെ. അദ്ദേഹത്തിന്റെ ബാറ്റിങ് മാത്രമല്ല മനസാന്നിധ്യവും ആ ഘട്ടത്തില്‍ ആവശ്യമാണ്. ജഡേജ ബാറ്റ് ചെയ്ത സമയത്ത് ധോണിയുണ്ടായിരുന്നു. ആശയവിനിമയം വലിയ കരുത്ത് തന്നെയാണെന്ന് ഗാംഗുലിയും പ്രതികരിച്ചു. 
 
സെമിയിൽ ദിനേശ് കാർത്തിക്കിനും ഹർദിക് പാണ്ഡ്യയ്ക്കും പിന്നാലെയാണ് ധോണി ഇറങ്ങിയത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയപ്പോഴാണ് ടീമിന്റെ നീക്കത്തിനെതിരെ മുൻ‌താരങ്ങൾ രംഗത്തെത്തിയത്. കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഈ നീക്കത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. 
 
ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ധോണിയുടെ ഭാവിയേപ്പറ്റി വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്. ലോകകപ്പോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 'ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല' എന്നായിരുന്നു വിരാട് കോഹ്‌ലിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും ധോണിയെ ക്രൂശിക്കുന്നവരോട് ഒന്നേ പറയാനുള്ളു, ‘കടക്ക് പുറത്ത്’ !