Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കയ്ക്ക് വിജയലക്‍ഷ്യം 230

webdunia
കൊളംബോ , ശനി, 26 മാര്‍ച്ച് 2011 (18:25 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് 230 റണ്‍സിന്റെ വിജയ ലക്‍ഷ്യം. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇംഗ്ലണ്ട്‌ ആറു വിക്കറ്റ്‌ നഷ്‌ടത്തിലാണ് 229 റണ്‍സ് എടുത്തത്.

ജൊനാഥാന്‍ ട്രോട്ട്‌(86), ഇയോണ്‍ മോര്‍ഗന്‍(50), രവി ബൊപ്പാറ(31), എന്നിവര്‍ ഇംഗ്ലിഷ് സ്കോറിംഗില്‍ നിര്‍ണ്ണായകസംഭാവനകള്‍ നല്‍കി. ഇയാന്‍ ബെല്‍ 25ഉം മാറ്റ്‌ പ്രയോര്‍ പുറത്താകാതെ 22 ഉം റണ്‍സ് എടുത്തു.

ലങ്കയ്ക്ക് വേണ്ടി മുത്തയ്യ മുരളീധരന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി.

Share this Story:

Follow Webdunia malayalam