Webdunia - Bharat's app for daily news and videos

Install App

ബംഗ്ലാദേശ് അല്ലാതെ മറ്റേത് ടീമാണെങ്കിലും അങ്ങനെ ചെയ്യില്ലായിരുന്നു, ഷാക്കിബിനെതിരെയും പൊട്ടിത്തെറിച്ച് ഏയ്ഞ്ചലോ മാത്യൂസ്

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2023 (13:08 IST)
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തന്നെ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. തനിക്കെതിരെ ടൈം ഔട്ടിന് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും 2 മിനിറ്റിനുള്ളില്‍ തയ്യാറായി ക്രീസിലെത്തിയെങ്കിലും ഹെല്‍മറ്റ് തകരാറിലായത് കൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചതെന്നും മാത്യൂസ് വ്യക്തമാക്കി.
 
എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെ പോയെന്ന് അറിയില്ല. ഇതൊരു നാണം കെട്ട പരിപാടിയായി പോയി. ഈ നിലവാരത്തിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാവട്ടെ. മങ്കാദിങ്ങിനെ പറ്റിയോ ഫീല്‍ഡറെ തടസ്സപ്പെടുത്തുന്നതിനെ പറ്റിയോ ഒന്നും ഞാന്‍ പറയുന്നില്ല. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അത് ഇന്ന് നഷ്ടപ്പെട്ടു.
 
നിയമപ്രകാരം കളിച്ച് ജയിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഞാന്‍ ഇന്നലെ 2 മിനിറ്റിനകം ക്രീസിലെത്തിയിരുന്നു. ഇതിന് വീഡിയോ തെളിവുകളുണ്ട്. ഞാന്‍ മനപൂര്‍വം സമയം പാഴാക്കുകയായിരുന്നില്ല. ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതാണ് പ്രശ്‌നമായത്. ഷാക്കിബിന് അപ്പീല്‍ ചെയ്യാതിരിക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം അത് ചെയ്തു. എന്റെ 15 വര്‍ഷ കരിയറില്‍ ഒരു ടീമും ഇത്രയും തരം താഴുന്നത് കണ്ടിട്ടില്ല. അമ്പയര്‍മാര്‍ക്ക് ടിവി അമ്പയറുമായി ചര്‍ച്ച ചെയ്യാമായിരുന്നു. ഞാനുണ്ടായിരുന്നെങ്കില്‍ കളി ജയിക്കുമായിരുന്നു എന്നൊന്നുമല്ല എന്റെ വാദം. ബംഗ്ലാദേശ് അല്ലാതെ മറ്റേത് ടീമായിരുന്നുവെങ്കിലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. ഏയ്ഞ്ചലോ മാത്യൂസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദൈവം അയാൾക്ക് വിരമിക്കാനൊരു സുവർണാവസരം കൊടുത്തിരുന്നു, അന്ന് അയാളത് ചെയ്തില്ല

ബാഴ്സയ്ക്ക് പണികൊടുത്ത് റയൽ ബെറ്റിസ്, ലാലിഗയിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം നഷ്ടമായി

പരിഹസിച്ചവർ കരുതിയിരുന്നോളു, മുംബൈ ഇനി ഡബിൾ സ്ട്രോങ്ങാണ്, ടീമിനൊപ്പം ചേർന്ന് ബുമ്ര

Sanju Samson:നായകനായി തിരിച്ചെത്തിയതിനൊപ്പം ചരിത്രനേട്ടവും, സഞ്ജു ഇനി രാജസ്ഥാൻ്റെ ലെജൻഡ്

മത്സരം തോറ്റതിന് കളിയാക്കി, ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് പാക് താരം, അപമാനിക്കാൻ ശ്രമിച്ചത് അഫ്ഗാൻകാരെന്ന് പിസിബി

അടുത്ത ലേഖനം
Show comments