Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിച്ചത് വെറും 3 മത്സരങ്ങൾ, എറിഞ്ഞിട്ടത് 14 വിക്കറ്റ്, ഞെട്ടിക്കുന്ന പ്രകടനവുമായി ഷമി, ഒപ്പം ഒരുപിടി റെക്കോർഡുകളും

കളിച്ചത് വെറും 3 മത്സരങ്ങൾ, എറിഞ്ഞിട്ടത് 14 വിക്കറ്റ്, ഞെട്ടിക്കുന്ന പ്രകടനവുമായി ഷമി, ഒപ്പം ഒരുപിടി റെക്കോർഡുകളും
, വെള്ളി, 3 നവം‌ബര്‍ 2023 (14:02 IST)
ലോകക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍ക്ക് വേണ്ടി ടീം ബാലന്‍സ് നിലനിര്‍ത്താന്‍ ആദ്യമത്സരങ്ങളില്‍ പുറത്തായിരുന്നു ഇന്ത്യന്‍ താരമായ മുഹമ്മദ് ഷമി. ഹാര്‍ദ്ദിക്കിന് പരിക്കേറ്റടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായത്. ഷമി തിരിച്ചെത്തുമ്പോള്‍ ഇത്രയും മികച്ചൊരൂ പ്രകടനം നടത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
 
ഈ ലോകകപ്പിലെ 3 മത്സരങ്ങളില്‍ നിന്ന് മാത്രം 14 വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടിരിക്കുന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോട് കൂടി പല റെക്കോര്‍ഡുകളും ഷമിയുടെ പേരിലായി. ശ്രീലങ്കക്കെതിരെ അഞ്ച് വിക്കറ്റ് സ്വന്തമാക്കാനായതോടെ ലോകകപ്പിലെ ഷമിയുടെ വിക്കറ്റ് നേട്ടം 45 ആയി ഉയര്‍ന്നു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം ഷമിയുടെ പേരിലായി. 23 ഇന്നിങ്ങ്‌സുകളില്‍ നിന്നും 44 വിക്കറ്റുകളെടുത്ത സഹീര്‍ ഖാന്‍, 33 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 44 വിക്കറ്റുകളെടുത്ത ജവഗല്‍ ശ്രീനാഥ് എന്നിവരെയാണ് ഷമി പിന്നിലാക്കിയത്. 33 വിക്കറ്റുകളുമായി ജസ്പ്രീത് ബുമ്ര, 31 വിക്കറ്റെടുത്ത അനില്‍ കുംബ്ലെ എന്നിവരാണ് ഷമിക്ക് പിന്നിലുള്ളത്. വെറും 14 ഇന്നിങ്ങ്‌സുകളിലാണ് ഷമിയുടെ 45 വിക്കറ്റ് നേട്ടം.
 
ഈ കലണ്ടര്‍ വര്‍ഷം ഇത് നാലാം തവണയാണ് ഷമി ഒരു ഇന്നിങ്ങ്‌സില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ നേടുന്നത്. അതില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കി. 2013ലും ഷമി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ആകെ 14 ഇന്നിങ്ങ്‌സുകളില്‍ 7 തവണയും ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഷമി ഇപ്പോള്‍. നാലു തവണയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷമി ലോകത്തിലെ തന്നെ ഏറ്റവും അവഗണിക്കപ്പെട്ട ബൗളർ, തുറന്ന് പറഞ്ഞ് ഇംഗ്ലീഷ് പേസർ