Webdunia - Bharat's app for daily news and videos

Install App

അന്തിമവിജയം നല്ല ഹൃദയം ഉള്ളവർക്കായിരിക്കും, ലോകകപ്പ് തോൽവിക്ക് പിന്നാലെ മുഹമ്മദ് ഷമിയുടെ മുൻഭാര്യ, രൂക്ഷവിമർശനം

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2023 (18:18 IST)
ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കിരീടം നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ടീം ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയത് വലിയ വേദനയാണ് ആരാധകര്‍ക്കുണ്ടാക്കിയിരിക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് പുറത്തായപ്പോള്‍ 7 ഓവര്‍ ബാക്കിനില്‍ക്കെയാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരശേഷം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ പ്രതികരണമാണ് ചര്‍ച്ചയായിരിക്കുന്നത്.
 
ലോകകപ്പിലെ ഫൈനല്‍ തോല്‍വിയില്‍ ആശ്വാസവാക്കുകളുമായാണ് പ്രതികരണങ്ങള്‍ അധികം എത്തിയതെങ്കിലും ഇന്ത്യന്‍ തോല്‍വിയില്‍ ഷമിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ഹസിന്‍ ജഹാന്റെ പ്രതികരണം. അന്തിമ വിജയം നല്ല ഹൃദയം ഉള്ളവര്‍ക്കായിരിക്കുമെന്നാണ് ഹസിന്‍ ജഹാന്‍ വീഡിയോയില്‍ പരാമര്‍ശം നടത്തിയത്. ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ ഷമി നടത്തിയതെന്ന് എല്ലാ ഭാഗത്ത് നിന്നും പ്രതികരണം വരുന്നതിനിടെയാണ് ഹസിന്റെ ഈ പ്രതികരണം.
 
നേരത്തെ ഈ ലോകകപ്പ് ഇന്ത്യ നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഷമി ഹീറോ ആകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിനായി മികവ് കാണിക്കുന്നത് പോലെ ഷമി നല്ലൊരു ഭര്‍ത്താവും അച്ചനുമായിരുന്നെന്ന് ആഗ്രഹിക്കുന്നതായും ഹസിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനായില്ലെങ്കിലും ഷമി ലോകകപ്പ് ഹീറോയായി മാറിയതാണ് മുന്‍ ഭാര്യയെ അസ്വസ്ഥയാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ആര്‍സിബി ആരാധകര്‍ ഈ മൂന്ന് ഫൈനലുകള്‍ എങ്ങനെ മറക്കും? ചരിത്രം ഭയപ്പെടുത്തുമ്പോള്‍..!

Glenn Maxwell Retirement: മരണത്തില്‍ നിന്നും തിരിച്ചുവന്ന പോലൊരു പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരില്‍

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

Hardik Pandya: 'സാന്റ്‌നറെ പുഴുങ്ങാന്‍ വച്ചതാണോ'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

Shreyas Iyer: ഒന്നൂടെയുണ്ട് രാമാ... പഞ്ചാബിന്റെ വിജയത്തിലും മതിമറക്കാതെ ശ്രേയസ്, ഇയാള്‍ എന്തൊരു മനുഷ്യനാണ്, അസാസിന്‍ മൈന്‍ഡെന്ന് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments