Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൈന്‍ ചേട്ടാ എന്നാ കല്യാണം? നടന്റെ മറുപടി, ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Shine Tom Chacko With His Girlfriend Dance Party Movie Audio Launch Event Shine Tom   Shine Tom chako wedding pictures and video went viral on social media

കെ ആര്‍ അനൂപ്

, ചൊവ്വ, 7 നവം‌ബര്‍ 2023 (10:09 IST)
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നടന്‍ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് എത്തിയതും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.ഒരാഴ്ച മുന്‍പ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായാണ് ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നടന്‍ എത്തിയിരിക്കുന്നത്.
 
 വിവാഹിതരാവുന്ന ആളുകളെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഷൈനിനെയും കൂടെയുണ്ടായിരുന്ന പെണ്‍ സുഹൃത്തിനെയും വേദിയിലേക്ക് ക്ഷണിച്ചത്.
 
 വേദിയില്‍ നിന്നുള്ള ഷൈനിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഒരാഴ്ചയ്ക്ക് മുമ്പ് ഇതേ കൂട്ടുകാരിക്കൊപ്പം ഉള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നടന്‍ പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ താഴെ പ്രത്യേകിച്ച് ക്യാപ്ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇത് ആരാണെന്ന് ചോദിച്ചു നിരവധി ആളുകള്‍ എത്തിയിരുന്നു. ഇന്നലെ ഓഡിയോ ലോഞ്ചിന് ഇവര്‍ക്കൊപ്പം ആയിരുന്നു നടന്‍ എത്തിയത്.ട്വിന്നിംഗ് ഡ്രെസ് കോഡുമായാണ് ഇരുവരും പരിപാടി എത്തിയത്.
 
അവിടെ കൂടിയ യൂട്യൂബ് ചാനലുകാര്‍ ഷൈനിനോട് പലതരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഒന്നിനും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഷൈന്‍ ചേട്ടാ എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ആളോട് തന്നെ ചോദിക്ക് എന്നായിരുന്നു മറുപടി നല്‍കിയത്.പേരെന്താ എന്ന ചോദ്യത്തിന് പേരയ്ക്ക എന്നൊരു മറുപടിയാണ് നടന്റെ ഭാഗത്ത് നിന്ന് വന്നത്.
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും, ചിത്രങ്ങള്‍ കാണാം