Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നം നമ്പർ ബൗളറാവുന്നത് പ്രധാനമല്ല, പ്രധാനം ലോകകപ്പ് ലോകകപ്പ് നേടുന്നത്: സിറാജ്

ഒന്നം നമ്പർ ബൗളറാവുന്നത് പ്രധാനമല്ല, പ്രധാനം ലോകകപ്പ് ലോകകപ്പ് നേടുന്നത്: സിറാജ്
, വെള്ളി, 10 നവം‌ബര്‍ 2023 (15:02 IST)
ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തുക എന്നത് പ്രധാനമല്ലെന്നും ഇന്ത്യ 2023ലെ ലോകകപ്പ് ട്രോഫി ഉയര്‍ത്തുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിംഗില്‍ ബൗളിങ്ങില്‍ ഒന്നാം സ്ഥാനത്താണ് മുഹമ്മദ് സിറാജ്.
 
ഇടയ്ക്ക് കുറച്ചുകാലം ഞാന്‍ ഒന്നാം നമ്പര്‍ റാങ്കിംഗിലായിരുന്നു. പിന്നീട് അവിടെ നിന്നും താഴ്ന്നു. റാങ്കിംഗ് എന്നത് എനിക്ക് പ്രശ്‌നമുള്ള കാര്യമല്ല. ലോകകപ്പ് നേടുക എന്നതാണ് ലക്ഷ്യം. എന്റെ പ്രകടനം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ഇന്ത്യ ലോകകപ്പ് നേടുന്നതാണ് പ്രധാനം. സിറാജ് ഐസിസിയോട് പറഞ്ഞു. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോ മത്സരത്തിലും ഈ ടീം മികച്ച പ്രകടനം കാഴ്ചവെയ്കക്കുക മാത്രമാണ് എനിക്ക് വേണ്ടത്. സിറാജ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാനായ സച്ചിനെ പോലെ എക്കാലത്തെയും മികച്ച താരം: കോലിയ്ക്ക് ആശംസകള്‍ അറിയിച്ച് വിവ് റിച്ചാര്‍ഡ്‌സ്