Publish Date: Fri, 20 Oct 2023 (15:01 IST)
Updated Date: Fri, 20 Oct 2023 (15:04 IST)
ഇന്ന് നടക്കുന്ന ആസ്ട്രലിയ- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാര്‍ണറും മാര്‍ഷുമാണ് ഓപ്പണിങ്. തുടക്കത്തില്‍ വാര്‍ണറുടെ ക്യാച്ച് മിസ്സാക്കിയ പാക്കിസ്ഥാന്‍ വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. 39 ബോളില്‍ നിന്ന് വാര്‍ണര്‍ 52 റണ്‍സ് നേടിയിട്ടുണ്ട്.
36 ബോളില്‍ നിന്ന് 41 റണ്‍സുമായി മാര്‍ഷും ഒപ്പമുണ്ട്. 13 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രോലിയ 103 റണ്‍സെടുത്തിട്ടുണ്ട്. ചെറിയ ഗ്രൗണ്ടായതിനാല്‍ ഉയര്‍ന്ന സ്‌കോര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.