Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീരുമാനങ്ങൾ എല്ലാം കൃത്യം, രോഹിത് അപാരമായ മികവുള്ള നായകൻ, വാനോളം പുകഴ്ത്തി പാകിസ്ഥാൻ ഇതിഹാസം

തീരുമാനങ്ങൾ എല്ലാം കൃത്യം, രോഹിത് അപാരമായ മികവുള്ള നായകൻ, വാനോളം പുകഴ്ത്തി പാകിസ്ഥാൻ ഇതിഹാസം
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (15:10 IST)
ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വമികവിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 229 റണ്‍സെന്ന ചെറിയ സ്‌കോറിന് പുറത്തായിട്ടും ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായ 6 മത്സരങ്ങളില്‍ പരാജയമറിയാതെ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
 
തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലോകകപ്പിലെ തന്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തി കളിയുടെ കടിഞ്ഞാൺ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. നായകനായുള്ള നൂറാമത്തെ മത്സരത്തില്‍ 87 റണ്‍സ് സ്വന്തമാക്കിയ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നാഴികകല്ലും മറികടന്നു. 229 എന്ന സ്‌കോര്‍ പ്രതിരോധിക്കവെ കൃത്യമായ ഇടവേളകളില്‍ ബൗളിംഗ് ചേയ്ഞ്ചുകള്‍ വരുത്തി വിക്കറ്റുകള്‍ വീഴ്ത്താനും ഇംഗ്ലണ്ടിന് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും നായകനെന്ന നിലയില്‍ രോഹിത്തിന് സാധിച്ചിരുന്നു.
 
ഇതോടെ നായകനെന്ന നിലയില്‍ രോഹിത് ടൂര്‍ണമെന്റില്‍ ഉടനീളം പുലര്‍ത്തുന്ന മികവിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസതാരമായ വഖാര്‍ യൂനിസ്. രോഹിത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയെ മെരുക്കാന്‍ പാടാനെന്നും രോഹിത് ഗംഭീര നായകനാണെന്നുമാണ് വഖാറിന്റെ അഭിപ്രായം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത ചാംപ്യന്‍സ് ട്രോഫി പാക്കിസ്ഥാനില്‍; ഇംഗ്ലണ്ടിന് കളിക്കാന്‍ സാധിച്ചേക്കില്ല ! തിരിച്ചടിയായത് പുതിയ നിയമം