Publish Date: Mon, 16 Oct 2023 (18:20 IST)
Updated Date: Mon, 16 Oct 2023 (18:25 IST)
ലോകകപ്പ് ക്രിക്കറ്റിലെ നിർണായകമായ മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഓസീസിന് 210 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ പതും നിസങ്കയും കുശാൽ പെരേരയും ചേർന്ന് നൽകിയത്. ആദ്യവിക്കറ്റ് നഷ്ടമാകുമ്പോൾ 21 ഓവറിൽ 125 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. തുടർന്ന് 9 വിക്കറ്റിൽ വെറും 84 റൺസ് മാത്രമാണ് ശ്രീലങ്കൻ ബാറ്റർമാർ സ്വന്തമാക്കിയത്.
8 ഓവറിൽ 47 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ആദം സാമ്പയാണ് ശ്രീലങ്കൻ ഇന്നിങ്ങ്സിനെ തകർത്തത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവർ 2 വിക്കറ്റും ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റും സ്വന്തമാക്കി. ശ്രീലങ്കയ്ക്ക് വേണ്ടി പതും നിസങ്ക 67 പന്തിൽ 61 റൺസും കുശാൽ മെൻഡിസ് 82 പന്തിൽ 78 റൺസും സ്വന്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെ ശ്രീലങ്കയുടെ ബാറ്റിംഗ് കരുത്തായിരുന്ന കുശാൽ പെരെരയ്ക്ക് 9 റൺസ് മാത്രമാണ് മത്സരത്തിൽ നേടാനായത്.