Publish Date: Mon, 06 Nov 2023 (13:04 IST)
Updated Date: Mon, 06 Nov 2023 (13:06 IST)
ലോകകപ്പില്‍ ഇന്ന് ഉച്ചയ്ക്ക് ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിന് തലവേദനയായി താരങ്ങളുടെ ആരോഗ്യസ്ഥിതി. ഇന്നലെ നടന്ന പരിശീലന സെഷനില്‍ നിന്നും 8 താരങ്ങള്‍ ശ്വാസതടസ്സം കാരണം വിട്ടുനിന്നിരുന്നു. ഇരു ടീമുകളുടെയും ആദ്യ പ്രാക്ടീസ് സെഷന് നേരത്തെ ഉപേക്ഷിച്ചിരുന്നു. ലോകകപ്പില്‍ നിന്നും ആദ്യമെ പുറത്തായ ബംഗ്ലാദേശ് ആശ്വാസവിജയം ലക്ഷ്യമിട്ടാകും കളിക്കാനിറങ്ങുന്നത്. അതേസമയം ഇന്ത്യയുമായേറ്റ നാണംകെട്ട തോല്‍വിയില്‍ നിന്നും എണീക്കാനും സെമി സാധ്യത തരിമ്പെങ്കിലും ബാക്കിവെയ്ക്കാനും ശ്രീലങ്കയ്ക്ക് ഇന്ന് വിജയം ആവശ്യമാണ്.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. വെറും 2 പോയന്റുള്ള ബംഗ്ലാദേശ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന് പട്ടികയില്‍ ആറാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. എട്ടില്‍ എട്ട് മത്സരവും വിജയിച്ച ഇന്ത്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 പോയന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും 10 പോയിന്റോടെ ഓസ്ട്രേലിയ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. 8 പോയന്റുമായി ന്യൂസിലന്‍ഡാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും 8 പോയന്റ് തന്നെയാണുള്ളത്.
അഭിറാം മനോഹർ
Publish Date: Mon, 06 Nov 2023 (13:04 IST)
Updated Date: Mon, 06 Nov 2023 (13:06 IST)