റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി കോലി, ഡികോക്ക് ബഹുദൂരം മുന്നിൽ

Webdunia
വെള്ളി, 3 നവം‌ബര്‍ 2023 (14:22 IST)
ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നേടിയ 88 റണ്‍സോടെ 7 മത്സരങ്ങളില്‍ നിന്നും 442 റണ്‍സെടുക്ക കോലിക്ക് സാധിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയെയും മറികടന്നുകൊണ്ടാണ് കോലിയുടെ കുതിപ്പ്. 7 കളികളില്‍ നിന്നും 545 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
 
രചിന്‍ രവീന്ദ്ര(415), ഡേവിഡ് വാര്‍ണര്‍(413), രോഹിത് ശര്‍മ(402) എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍. റണ്‍വേട്ടക്കാരുടെ ആദ്യ 15ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും നാല് താരങ്ങളുള്ളപ്പോള്‍ കോലിയും രോഹിത്തും ഒഴികെ മറ്റൊരു ഇന്ത്യന്‍ താരത്തിനും പട്ടികയില്‍ ഇടം നേടാനായിട്ടില്ല. ബൗളര്‍മാരുടെ പട്ടികയില്‍ 18 വിക്കറ്റുകളുമായി ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്കയാണ് ഒന്നാം സ്ഥാനത്ത്. 16 വിക്കറ്റുകളുമായി പാക് താരം ഷഹീന്‍ അഫ്രീദിയും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനും ഓസീസിന്റെ ആദം സാമ്പയും പട്ടികയില്‍ രണ്ടാമതാണ്. 15 വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും ആദ്യ അഞ്ചിലുണ്ട്. 3 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി പട്ടികയില്‍ ആറാം സ്ഥാനത്താണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

India Women vs Australia Women: മികച്ച സ്‌കോര്‍ ഉണ്ടായിട്ടും ഇന്ത്യക്ക് തോല്‍വി; സെമിയിലേക്ക് അടുത്ത് ഓസ്‌ട്രേലിയ

രോഹിതിന് പകരം ഗിൽ; സ്‌പോർട്ടിൽ എല്ലാവർക്കും ഒരു ദിവസം എല്ലാം നിർത്തേണ്ടതായി വരുമെന്ന് സൗരവ് ഗാംഗുലി

Asia Cup: 'അവിടെ ഇരിക്കട്ടെ, ഞാനറിയാതെ ആര്‍ക്കും കൊടുക്കരുത്'; ഇന്ത്യക്ക് ഏഷ്യ കപ്പ് നല്‍കാന്‍ പറ്റില്ലെന്ന് നഖ്വി

Yashasvi Jaiswal: ജയ്‌സ്വാളിനു ഇരട്ട സെഞ്ചുറി പാഴായി; റണ്‍ഔട്ട് ആക്കിയത് ഗില്ലോ?

India vs West Indies, 2nd Test: 518 ല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു; ഗില്ലിനു സെഞ്ചുറി

അടുത്ത ലേഖനം
Show comments