അമ്മായിയമ്മയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചെന്ന് സംശയം, ഭർത്താവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (13:07 IST)
മുംബൈ: തന്റെ ആമ്മ മരിച്ചതിൽ ഭാര്യ സന്തോഷിക്കുന്നു എന്ന് സംശയിച്ച് ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അപേതനഗറിലാണ് ക്രൂരമായ സംഭവം നടന്നത്. ശുഭാംഗി ലോഖണ്ഡെ എന്ന യുവതിയെ ഭർത്താവ് സന്ദീപ് ലോഖണ്ഡെ വീടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 
 
സന്ദീപിന്റെ അമ്മ മാലതി ലോഖണ്ഡെ വാർധഖ്യസഹജമായ രോഗങ്ങളെ തുടർന്ന് മരിച്ചിരുന്നു, അസുഖ ബാധിതയായി കിടപ്പിലായിരുന്ന തന്റെ അമ്മ മരിച്ചതിൽ ഭാര്യ സന്തോഷിക്കുകയാണ് എന്ന സന്ദീപിന്റെ സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ശുഭാംഗി സദിപ് ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. 
 
ഭർതൃമാതാവിന്റെ മരണം സഹിക്കവയ്യാതെ 35കാരിയായ മരുമകൾ കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് സന്ദീപീനെ ചോദ്യം ചെയ്തതോടെയാണ് സത്യങ്ങൾ പുറത്താവുന്നത്. പ്രതി കുറ്റം സമ്മദിച്ചതായി പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments