മലൈക അറോറയും അർജുൻ കപൂറും കരൺ ജോഹർ ഒരുക്കിയ നിശാ സൽക്കാരത്തിൽ, ഇരുവരും ഉടൻ വിവാഹിതരായേക്കുമെന്ന് അഭ്യൂഹങ്ങൾ !

ബുധന്‍, 13 മാര്‍ച്ച് 2019 (20:20 IST)
ബോളിവുഡ് താരങ്ങളാഉഅ മലൈക അറോറയും അർജുൻ കപൂറും കരൺ ജോഹർ ഒരുക്കിയ നിഷാ പാർട്ടിയിൽ ഒരുമിച്ചതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും ബോളിവുഡ് സിനിമാ ലോകത്തും വലിയ ചർച്ചാ വിഷയമാകുന്നത്. ഇരുവരും ഉടൻ വിവാഹിതരയേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ശക്തമാവുകയും ചെയ്തു.
 
കരണ ജോഹറ് ഒരുക്കിയ പാർട്ടിയിലേക്ക് കരിനാ കപൂറിനും കരിസ്മ കപ്പുറിനുമൊപ്പമാണ് മലൈക അറോറ എത്തിയത്. അർജുൻ കപൂർ തന്റെ ആന്റിയായ മഹീപ്[ കപൂറിനൊപ്പമാണ് എത്തിയത്. രണ്ട് വർഷം മുൻപാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. തങ്ങളുടെ റിലേഷൻഷിപ്പ് ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്തയായി വന്നതോടെ ഇരുവരും പ്രണയത്തിലാണ് എന്ന് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. 
 
ഇത്തവണ ഐരുവരും ഒരുമിച്ചെത്തിയപ്പോൾ ക്യാമറകളെ നേരിടാൻ ഒട്ടും മടിയുണ്ടായിരുന്നില്ല എന്നതാണ് വിവാഹം ഉടനെ ഉണ്ടായേക്കും എന്ന വർത്ത പ്രചരിക്കാൻ കാരണം അർജുൻ കപൂറിന്റെ കുടുംബ ചടങ്ങുകളിൽ മലൈക പങ്കെടുത്തത് ഇത് ഉറപ്പിക്കുന്നതാണ്. ഈവർഷം തന്നെ ഇരുവരും വിവാഹിതരായേക്കും എന്നാണ് റിപ്പോർട്ടുകൾ 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘നിങ്ങൾ ഗർഭപാ‍ത്രത്തിൽനിന്നും പുറത്തുവന്നപ്പോൾ നിങ്ങളുടെ അമ്മ സെക്സിയായിരുന്നോ ?‘; ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് സമീറ റെഡ്ഡി