‘ഒരിക്കലും എന്റെ മകൾ ആത്മഹത്യ ചെയ്യില്ല, ഇന്നലേയും അവൾ നല്ല സന്തോഷത്തിലായിരുന്നു’; ജോയിസിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (16:16 IST)
ആലുവയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ആലുവ പറവൂര്‍ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിലാണ് പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സി (20) യാണ് മരിച്ചത്. വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തനള്ളില്‍ മരക്കഷണത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
 
ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍ കണ്ടതോടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. വീടിനുള്ളില്‍ സ്‌ളാബിന്നോട് ചേര്‍ന്ന് പട്ടികയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. പെണ്‍കുട്ടി ഒച്ചവച്ചതോടെ സമീപവാസികള്‍ ഓടിയെത്തി.
 
തഹസില്‍ദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പതിനൊന്ന് മാസം മുമ്ബാണ് ആലുവ പറവൂര്‍ കവലയിലുള്ള ‘ഡയറക്ട് മാര്‍ക്കറ്റിങ്ങ്’ സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിക്ക് കയറിയത്. വി.ഐ.പി ലൈനിലെ വീട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് സ്ഥാപനം വാടകക്ക് എടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments