പ്രായപൂര്‍ത്തിയാകാത്ത മകളെ പെൺവാണിഭ സംഘത്തിന് വിറ്റ അമ്മയും, അനുജത്തിയെ ബലാത്സംഗം ചെയ്‌ത സഹോദരനും അറസ്‌റ്റില്‍. കേസില്‍ മറ്റ് രണ്ടു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. മുംബൈയിലെ മാന്‍ഖുര്‍ദ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം.
പെണ്‍കുട്ടിയുടെ അമ്മ, സഹോദരന്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, പെണ്‍വാണിഭ സംഘത്തിലെ രണ്ട് പേര്‍ എന്നിവരാണ് അറസ്‌റ്റിലായത്. പോക്‌സോ ഉള്‍പ്പെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
2018 ഏപ്രിലില്‍ പെണ്‍കുട്ടിയുടെ വിവാഹം അമ്മ നടത്തിയത്. ഇരട്ടി പ്രായമുള്ള ഒരാളായിരുന്നു വരന്‍. ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്നതോടെ പെണ്‍കുട്ടി മാസങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തി.
വീട്ടിലെത്തിയ മകളെ ദിവസങ്ങള്‍ക്ക് ശേഷം അമ്മ ഒരു പെണ്‍വാണിഭ സംഘത്തിന് വിറ്റു. ഇവര്‍ പെണ്‍കുട്ടിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി എതിര്‍പ്പ് തുടര്‍ന്നതോടെ ഇടപാട് സംഘത്തിലുണ്ടായിരുന്ന 60 വയസ് പ്രായമുള്ളയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷിക്കണമെന്ന് പെണ്‍കുട്ടി സഹോദരനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അമ്മയുടെ സമ്മതത്തോടെ ഇയാളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയടക്കം അഞ്ചു പേര്‍ അറസ്‌റ്റിലായെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ച 60 വയസുകാരന്‍ ഒളിവിലാണ്.