പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂൾ വളപ്പിൽ കഴുത്തറത്തു കൊന്നു
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂൾ വളപ്പിൽ കഴുത്തറത്തു കൊന്നു
Publish Date: Fri, 23 Feb 2018 (08:05 IST)
Updated Date: Fri, 23 Feb 2018 (08:06 IST)
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂൾ വളപ്പിൽ കഴുത്തറത്തുകൊന്നു. മധ്യപ്രദേശിലെ അനുപ്പുർ ജില്ലയിലെ കോത്മ എന്ന സ്ഥലത്താണ് സംഭവം. പൂജ പാനിക് എന്ന വിദ്യാർഥിനിയാണ് അധ്യാപകന്റെ കണ്മുന്നില് വെച്ച് കൊല്ലപ്പെട്ടത്.
അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കു 12.30നായിരുന്നു സംഭവം. ക്ലാസില്‍ എത്തിയ അക്രമി പിന്നില്‍ നിന്നും പൂജയുടെ കഴുത്തില്‍ വാള് ഉപയോഗിച്ച് വെട്ടുകയായിരുന്നു. വ്യദ്യാര്ഥി ബഹളം വെച്ച് ഓടിയെങ്കിലും ഇയാള്‍ മൂന്ന് തവണ വെട്ടി പരുക്കേല്‍പ്പിച്ചു.
കൊലയ്ക്ക് ശേഷം അക്രമി രക്ഷപ്പെട്ടു. അധ്യാപകന്റെ ശബ്ദം കേട്ട് എത്തിയ സമീപവാസികളും സഹപ്രവര്‍ത്തകരും എത്തിയെങ്കിലും പൂജ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.