പതിനൊന്നുകാരി പ്രസവിച്ചത് 17കാരനായ സഹോദരന്റെ കുഞ്ഞിനെ, മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ്

ബുധന്‍, 26 ഫെബ്രുവരി 2020 (13:41 IST)
17കാരൻ ഗർഭിണിയാക്കിയ 11കരിയായ സഹോദരി ആൺകുഞ്ഞിന് ജന്മം നൽകി. അമേരിക്കയിലെ സെന്റ്‌ചാൾസിലാണ് സംഭവം ഉണ്ടായത്. വീട്ടിലെ ബാത്ത് ടബ്ബിലാണ് പെൺകുട്ടി കുഞ്ഞിന് ജൻമം നൽകിയത്. നവജാത ശിശുവിന് ആവശ്യമായ ചികിത്സ നൽകാത്തതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
പെൺകുട്ടിയുടെ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുൻകാമുകിയുടെ കുട്ടിയാണ് എന്നും യുവതി കഞ്ഞിനെ വീടിന് മുൻപിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നുമാണ് പെൺകുട്ടിയുടെ പിതാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ചോദ്യം ചെയ്തതോടെ തന്റെ മകളുടെ കുഞ്ഞാണെന്നും മകൻ മകളെ ഗർഭിണിയാക്കുകയായിരുന്നു എന്നും പിതാവ് തുറന്നുസമ്മതിച്ചു
 
സഹോദരിയുമായി പല തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്നും, എന്നാൽ ഗർഭിണിയായത് അറിയില്ലായിരുന്നു എന്നുമായിരുന്നു 17കാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകിയത്. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കളെയും സഹോദർനേയും സെന്റ് ചാൾസ് കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ജയിലിൽ അടച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡൽഹി കലാപം: മരണം 20 ആയി: അജിത് ഡോവലിന് ചുമതല !