Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റില്‍

girl raped
കാഞ്ഞിരപ്പള്ളി , ബുധന്‍, 12 ജൂണ്‍ 2019 (13:23 IST)
പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പെൺകുട്ടിയുടെ അമ്മയേയും  സുഹൃത്തിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാഞ്ഞിരപ്പള്ളി സ്വദേശികളാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ട്.

അമ്മയും മകളും മുക്കാലി സ്വദേശിയായ യുവാവിനൊപ്പം വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് ദേഹോപദ്രവം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. 2018 ജൂണിലാണ് സംഭവം.

പിന്നീട് ഏപ്രിലില്‍ പെണ്‍കുട്ടി പിതാവിന്റെ വീട്ടിലേക്ക് മടങ്ങി. ഇവിടെവച്ച് പീഡന വിവരം കുട്ടി പിതാവിനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മയും സുഹൃത്തും ഒളിവില്‍ പോയി. ചൊവ്വാഴ്ച തൃശൂരിൽ നിന്നാണ് ഇരുവരും പിടിയിലായത്. പെൺകുട്ടിയെ ദേഹോപദ്രവം ഏൽപിച്ചതിന് അമ്മയെ അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിയർ നൽകിയില്ല, 24കാരൻ സ്ത്രീക്ക് നേരെ വെടിയുതിർത്തു, പിന്നീട് സംഭവിച്ചതിങ്ങനെ !