കട്ടപ്പന: പതിനാലുകാരനായ ബാലൻ എഴുപത്തഞ്ചുകാരിയായ വൃദ്ധയെ ബോധരഹിത ആക്കിയ ശേഷം പീഡിപ്പിച്ചെന്ന് കേസ്. വണ്ടന്മേട്ടിലുള്ള വീട്ടിൽ പതിനാലുകാരൻ അതിക്രമിച്ചു കയറുകയും വയോധികയുടെ കഴുത്തിൽ കയർ മുറുക്കി ബോധരഹിതയാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വയോധികയുടെ ഭർത്താവ് അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. പ്രതി വീട്ടിൽ കയറിയപ്പോൾ ഇവർ രണ്ടു പേർ മാത്രമാണുണ്ടായിരുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.