Webdunia - Bharat's app for daily news and videos

Install App

പ്രണയാഭ്യർഥന നിരസിച്ചു; പത്താം ക്ലാസുകാരിയെ വീട്ടിൽ കയറി കഴുത്തറത്തു കൊന്നു

പ്രണയാഭ്യർഥന നിരസിച്ചു; പത്താം ക്ലാസുകാരിയെ വീട്ടിൽ കയറി കഴുത്തറത്തു കൊന്നു

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (14:32 IST)
പ്രണയാഭ്യർഥന നിരസിച്ച പത്താം ക്ലാസുകാരിയെ യുവാവ് വീട്ടിൽ കയറി കഴുത്തറത്തു കൊന്നു. തെലങ്കാനയിലെ സങ്ക റെഡ്ഢി ജില്ലയിലാണു നാടിനെ നടുക്കിയ സംഭവം. പതിനാറുകാരി നികിതയാണു കൊല്ലപ്പെട്ടത്.

കൊല നടത്തിയ മൂന്നാം വർഷ എൻജിനീയറിംഗ് വിദ്യാർഥി അരവിന്ദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നികിത പ്രണയാഭ്യർഥന നിരസിച്ചതും മറ്റു ആൺകുട്ടികളുമായി സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്‌തതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.

അരവിന്ദ് പെണ്‍കുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയും ദീര്‍ഘനാളായി പിന്തുടരുകയും ചെയ്‌തിരുന്നു. സംഭവ ദിവസം വീട്ടില്‍ എത്തിയ യുവാവ് വാക്കുതര്‍ക്കമുണ്ടാക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു.

നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് നികിതയെ ആശുപത്രിയില്‍ എത്തിച്ചത്. അരവിന്ദിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

അടുത്ത ലേഖനം
Show comments