വീണ്ടും ദുരൂഹമരണം; ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു - മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍

വീണ്ടും ദുരൂഹമരണം; ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു - മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍

വെള്ളി, 31 ഓഗസ്റ്റ് 2018 (10:28 IST)
ഹരിയാനയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുരുഗ്രാം ജില്ലയിലെ ബ്രിജിപുരയില്‍ ബുധനാഴ്‌ചയാണ് സംഭവം. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

മനീഷ് കൗര്‍(25), ഭാര്യ പിങ്കി (24),  മകള്‍ ചാരു (1വയസ്), മാതാവ് ഫൂല്‍വതി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് മൃതദേഹങ്ങള്‍ നിലത്ത് ചോരയില്‍ കുളിച്ച നിലയിലും പിങ്കിയുടെ മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു. മൂന്ന് വയസ്സുകാരന്‍ മകന്‍ അക്ഷയ് കൊലപാതകം നടക്കുന്ന സമയത്ത് സ്‌കൂളിലായിരുന്നു.

വീട്ടില്‍ പാല്‍ എത്തിച്ചു നല്‍കുന്ന വ്യക്തിയാണ് കൊലപാതകം നടന്നതായി അധികൃതരെ അറിയിച്ചത്. മനീഷിന്റെയും ഫൂല്‍വതിന്റെയും മൃതദേഹങ്ങള്‍ തറയില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ചാരുവിനെ ജീവന്‍ ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയില്‍ വെച്ച് മരിച്ചു. എല്ലാവരുടെയും ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ട്.

മരിച്ചവരുടെ ശരിരങ്ങളില്‍ ഗുരുതരമായ മുറിവുകള്‍ ഏറ്റിട്ടുണ്ട്. വീടിനെക്കുറിച്ച് അറിവും അംഗങ്ങളുമായി അടുത്ത ബന്ധവുമുള്ളയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപാതകം നടത്തിയതും വീട്ടില്‍ സംഘടനം നടന്നതിന്റെ തെളിവുകള്‍ ഇല്ലെന്നും ഗുരുഗ്രാം എസിപി വീര്‍ സിംഗ്  വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളത്തിൽ ഇന്ധനവില റെക്കോർഡിലേക്ക്; ഈ മാസം മാത്രം വില വർദ്ധിപ്പിച്ചത് അഞ്ച് തവണ