Publish Date: Mon, 25 Mar 2019 (16:53 IST)
Updated Date: Mon, 25 Mar 2019 (16:57 IST)
ഇസ്റ്റഗ്രാമിൽ പ്രശസ്തനാണെന്നും ധനികനാണെന്നും തെറ്റിദ്ധരിപ്പിച്ച് 17കാരിയെ പീഡനത്തിനിരയാക്കി യുവാവ്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം ഉണ്ടായത്. റിച്ചാർഡ് ബ്രൌൺ എന്ന 25കാരൻ 17കാരിയെ തന്ത്രപരാമായി കുടുക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് റിച്ചാർഡ് 17കാരിയെ പരിജയപ്പെടുന്നത്. താൻ ഇൻസ്റ്റഗ്രാമിലെ സെലിബ്രട്ടിയാണെന്നും അതീവ ധനികനാണെന്നും പറഞ്ഞ് പെൺകുട്ടിയുമായി റിച്ചാർഡ് സൌഹൃദം സ്ഥാപിച്ചു. സൌഹൃദം നടിച്ച് ടെക്സാസിൽ നിന്നും പെൺകുട്ടിയെ ഒർലാൻഡോയിലുള്ള തന്റെ മാതാവിന്റെ വീട്ടിലേക്ക് റിച്ചാർഡ് എത്തിച്ചു.
800 ഡോളറോലം പണം മുടക്കി ഉബർ ടാക്സിയിലാണ് ഇയാൾ പെൺകുട്ടിയെ ഒർലാൻഡോയിലെത്തിച്ചത്. തുടർന്ന് ഇവിടെ വച്ച് പെൺകുട്ടിയെ ബന്ദിയാക്കി മൂന്ന് ദിവസം തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി പ്രാദേശിക അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
നല്ല സുഹൃത്തായിരിക്കും എന്ന് കരുതിയാണ് ഇവിടെ എത്തിയത് എന്നാൽ റിച്ചാർഡ് തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വഴങ്ങിക്കൊടുക്കുകയല്ലതെ വേറെ മാർഗം ഉണ്ടായിരുന്നില്ല എന്നും പെൺകുട്ടി പ്രദേശിക അധികൃതരോട് വ്യക്തമാക്കി.
പെൺകുട്ടിയുമായി സൌഹൃദം മാത്രമാണുള്ളത് എന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നത് തനിക്കറിയില്ലായിരുന്നു എന്നുമാണ് റിച്ചാർഡിന്റെ വാദം. അതേസമയം പ്രായ പൂർത്തിയാവാത്ത പെൺക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിൽ റിച്ചാർഡിനെതിരെ ആറോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.
webdunia
Publish Date: Mon, 25 Mar 2019 (16:53 IST)
Updated Date: Mon, 25 Mar 2019 (16:57 IST)