Webdunia - Bharat's app for daily news and videos

Install App

ഇൻസ്റ്റഗ്രാമിലെ താരമെന്നും, ധനികനെന്നും പറഞ്ഞു വിശ്വസിപ്പിച്ചു; 17കാരിയെ സ്വന്തം വീട്ടിലെത്തിച്ച് നിരന്തരം പീഡനത്തിനിരയാക്കി യുവാവ്

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (16:53 IST)
ഇസ്റ്റഗ്രാമിൽ പ്രശസ്തനാണെന്നും ധനികനാണെന്നും തെറ്റിദ്ധരിപ്പിച്ച് 17കാരിയെ പീഡനത്തിനിരയാക്കി യുവാവ്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം ഉണ്ടായത്. റിച്ചാർഡ് ബ്രൌൺ എന്ന 25കാരൻ 17കാരിയെ തന്ത്രപരാമായി കുടുക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
 
ഇൻസ്റ്റഗ്രാമിലൂടെയാണ് റിച്ചാർഡ് 17കാരിയെ പരിജയപ്പെടുന്നത്. താൻ ഇൻസ്റ്റഗ്രാമിലെ സെലിബ്രട്ടിയാണെന്നും അതീവ ധനികനാണെന്നും പറഞ്ഞ് പെൺകുട്ടിയുമായി റിച്ചാർഡ് സൌഹൃദം സ്ഥാപിച്ചു. സൌഹൃദം നടിച്ച് ടെക്സാസിൽ നിന്നും  പെൺകുട്ടിയെ ഒർലാൻഡോയിലുള്ള തന്റെ മാതാവിന്റെ വീട്ടിലേക്ക് റിച്ചാർഡ് എത്തിച്ചു. 
 
800 ഡോളറോലം പണം മുടക്കി ഉബർ ടാക്സിയിലാണ് ഇയാൾ പെൺകുട്ടിയെ ഒർലാൻഡോയിലെത്തിച്ചത്. തുടർന്ന് ഇവിടെ വച്ച് പെൺകുട്ടിയെ ബന്ദിയാക്കി മൂന്ന് ദിവസം തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി പ്രാദേശിക അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
 
നല്ല സുഹൃത്തായിരിക്കും എന്ന് കരുതിയാണ് ഇവിടെ എത്തിയത് എന്നാൽ റിച്ചാർഡ് തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വഴങ്ങിക്കൊടുക്കുകയല്ലതെ വേറെ മാർഗം ഉണ്ടായിരുന്നില്ല എന്നും പെൺകുട്ടി പ്രദേശിക അധികൃതരോട് വ്യക്തമാക്കി.
 
പെൺകുട്ടിയുമായി സൌഹൃദം മാത്രമാണുള്ളത് എന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നത് തനിക്കറിയില്ലായിരുന്നു എന്നുമാണ് റിച്ചാർഡിന്റെ വാദം. അതേസമയം പ്രായ പൂർത്തിയാവാത്ത പെൺക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിൽ റിച്ചാർഡിനെതിരെ ആറോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments