തിരുവനന്തപുരം മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടാ സംഗങ്ങളുടെയും തലസ്ഥാനമായി മാറുന്നു ?

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (16:03 IST)
കഴിഞ്ഞ ഒരു മാസത്തിനിടെ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് തലസ്ഥാനമായ തിരുവനന്തപുരത്ത് അരങ്ങേറിയത്. ഗുണ്ടാ സംഘങ്ങളുടെയും മയക്കുമരുന്ന് ലോപികളുടെയുടെ കൃത്യമായ പങ്ക് ഓരോ കൊലപാതകങ്ങളിലും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന കൊലപാതകം.
 
അനന്തു എന്ന ഐ ടി ഐ വിദ്യാർത്ഥി അതി ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തൊട്ടടുത്ത ദിവസം മയക്കു മരുന്ന് സംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ഒരു യുവാവ് കൊല്ലപ്പെട്ടു. ഇപ്പോഴിതാ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ അനിൽ എന്ന യുവാവും നഗരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരികുന്നു. ഈ സംഭവങ്ങൾ നൽകുന്ന സന്ദേശം എന്താണ്. 
 
ദിവസങ്ങളുടെ മത്രം വ്യത്യാസത്തിൽ മൂന്ന് അതി ക്രൂരമായ കൊലപാതകങ്ങളാണ് നഗരത്തിൽ നടന്നിരിക്കുന്നത്. അനന്തുവിന്റെ കൊലപാതകം നഗരത്തിൽ അധോലോക സംഘമായി വളരാൻ ആഗ്രഹിച്ചിരുന്നു ഒരു കൂട്ടം യുവാക്കളാണ് നടത്തിയത്. കഞ്ചാവിന്റെയും മയക്കുമ്രുന്നിന്റെയും ലഹരിയിൽ ആടിയും പാടിയുമാണ് കേട്ടാൽ അറക്കുന്ന കൊലപാതകം സംഘം നടത്തിയത്. കൊലപാതകത്തിൽ പങ്കാളികളായവർ മിക്കവരും 25 വയസിൽ താഴെ പ്രായമുള്ളവർ.
 
നഗരത്തിൽ അധോലോകമായി വളരാൻ ആഗ്രഹിക്കുന്ന യുവാക്കൾ. വിദ്യാർത്ഥികളൂടെയും യുവാക്കളുടെയും മാനസികാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ ഗുരുതരമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിരുന്നത് കൊച്ചി നഗരത്തിലാണ്. എന്നാൽ തിരുവനന്തപുരത്തുണ്ടായ മൂന്ന് കൊലപാതകങ്ങൾ നഗരത്തിൽ മയക്കുമരുന്ന് മാഫിയയും ഗുണ്ടാ സംഘങ്ങളും ശക്തരാണ് എന്ന് തെളിയിക്കുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments