Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസമിൽ ഏഴു വയസുകാരിയെ 19കാരൻ കൊലപ്പെടുത്തി; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയം

വാർത്ത ദേശീയം കൊലപാതകം News National Murder
, ബുധന്‍, 2 മെയ് 2018 (15:43 IST)
അസമിൽ ഏഴു വയസുകാരിയെ 19 വയസ്സുകാരൻ കൊലപ്പെടുത്തി. ദുബ്രി ജില്ലയിലെ റാണിഗഞ്ചിലാണ് വീണ്ടും കുട്ടികൾക്ക് നേരെയുള്ള അതിക്രമം റിപ്പോർട്ട് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയതായി ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
 
അടുത്ത വീട്ടിലെ വിവാഹ സൽക്കാരത്തിനിടെ പ്രതി കുട്ടിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ വീട്ടുകാർ പറയുന്നത്. പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തിയതാണ് എന്നാണ് സംശയം. എന്നാൽ പരിശോധന ഫലങ്ങൾ പുറത്തു വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരികരിക്കാനാവൂ.
 
ഞായറഴ്ച വൈകിട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ പൊലിസിൽ പരാതി നൽകി. പിന്നീട് പൊലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി തൂണിൽ കെട്ടിയിട്ട് ജനനേന്ദ്രിയം മുറിച്ചു മാറ്റി