Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് 19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് 19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
പട്‌ന (ബിഹാര്‍) , വ്യാഴം, 7 ഫെബ്രുവരി 2019 (20:17 IST)
പിതാവ് നോക്കി നില്‍ക്കെ ആറംഗ സംഘം 19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ആറംഗ സംഘം വീടിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ പിതാവ് എത്തി. ഇതോടെ പ്രതികള്‍ ഇരുവരെയും മര്‍ദ്ദിച്ച് അവശരാക്കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കടത്തി കൊണ്ടു പോകുകയായിരുന്നു.

പിതാവിന്റെ കൈകള്‍ ബന്ധിച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌തു. പീഡന ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. വൈദ്യപരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഭീരുവായ മോദി ഓടി രക്ഷപ്പെടുകയാണ്, രണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിക്കും സ്വന്തമല്ല‘; ആഞ്ഞടിച്ച് രാഹുല്‍