പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 21കാരൻ അറസ്റ്റിൽ

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞു ഒളിവിൽ പോയ പ്രതിയെ മൊബൈൽഫോൺ പിന്തുടർന്നാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്.

വെള്ളി, 30 ഓഗസ്റ്റ് 2019 (13:05 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞു ഒളിവിൽ പോയ പ്രതിയെ മൊബൈൽഫോൺ പിന്തുടർന്നാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. പെരുങ്കുളം പോസ്റ്റ് ഓഫീസിന് സമീപം ഷീബ കോട്ടേജിൽ അഫ്സൽ സിറാജിനെയാണ് പൊലീസ് പിടികൂടിയത്.
 
കടയ്ക്കാവൂർ ഇൻസ്പെക്ടർ എസ് എച്ച് ശ്രീകുമാറിൻറെ നേതൃത്വത്തിൽ എസ് ഐ നിസാറുദ്ദീൻ, എ എസ് ഐ മനോഹർ, എസ് സി പി ഒ മഹേഷ്, രാജേന്ദ്രപ്രസാദ്, സി പി ഒ ഡീൻ ബിനോജ്, അരുൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോസ്കോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആൾക്കൂട്ടമധ്യത്തിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു, ദൃശ്യങ്ങൾ വൈറൽ