Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അടൂരിൽ യുവാവിനെ അറസ്റ്റ് ചെയ്തു

ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അടൂരിൽ യുവാവിനെ അറസ്റ്റ് ചെയ്തു
, വെള്ളി, 7 ജൂണ്‍ 2019 (14:11 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുതിരമുക്ക് ഉടയാന്‍വിള കിഴക്കേതില്‍ ശ്യാംകുമാറി(21)നെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് സംഭവം പുറം‌ലോകം അറിയുന്നത്. പെണ്‍കുട്ടി വീട്ടില്‍ തലകറങ്ങി വീണതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നു മനസിലായത്. തുടര്‍ന്നു മാതാവിനൊപ്പം ആശുപത്രിയില്‍നിന്നു ഡിസ്ചാർജ് ആയി വീട്ടിലേക്ക് വരുന്ന വഴിയിൽ യുവാവ് പെൺകുട്ടിയെ പിടിച്ച് വലിച്ചോണ്ട് പോയി.
 
ഇതോടെ മാതാവ് അടൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വിവാഹവാഗ്ദാനം നടത്തിയായിരുന്നു പീഡനം. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ട് ജോലിക്കാരന്റെ പ്രവര്‍ത്തി; കോഹ്‌ലിക്ക് പിഴ ശിക്ഷ - നഷ്‌ടം 500 രൂപ!