Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

Pocso Neyyardam Kattakada
പോക്സോ നെയ്യാർഡാം കാട്ടാക്കട

എ കെ ജെ അയ്യർ

, വെള്ളി, 1 നവം‌ബര്‍ 2024 (10:54 IST)
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷിച്ചു. നെയ്യാർഡാം ചെരിഞ്ചാംകോണം പുലിക്കുഴി മേലെ വീട്ടിൽ ശ്രീരാജ്(23) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.
 
മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ നയത്തിൽ പറഞ്ഞു പറ്റിച്ചാണ് പ്രതി പീഡിപ്പിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 23 മാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
 
നെയ്യാർ ഡാം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2022-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ