Webdunia - Bharat's app for daily news and videos

Install App

തര്‍ക്കം വഴക്കായി പിന്നെ കത്തിക്കുത്ത്; ഒടുവില്‍, യുവാവിനെ ഇഷ്‌ടിക കൊണ്ട് ഇടിച്ചു കൊന്നു

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (18:00 IST)
വാക്കുതര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും ഒടുവില്‍ യുവാവിനെ ഇഷ്‌ടിക കൊണ്ട് ഇടിച്ചു കൊന്നു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിലാണ് സംഭവം. ഗൗരവ് (24) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊലപാതകം നടത്തിയ റോക്കി, രവി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. തിങ്കളാഴ്‌ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഞായറാഴ്ച വൈകീട്ട് റോക്കി, രവി എന്നിവരുമായി ഗൗരവും സുഹൃത്ത് സതീഷും വാക്കുതർക്കത്തിലേര്‍പ്പെട്ടു.

ഇതിനിടെ റോക്കിയെയും രവിയെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സതീഷും ഗൗരവും രക്ഷപ്പെട്ടു. മുറിവുകളിൽ മരുന്നുവെച്ച ശേഷം ഇരുവരും സുഹൃത്തുക്കളുമായി ചേർന്ന് ഗൗരവിനും സതീഷിനു വേണ്ടിയും തിരച്ചിൽ നടത്തി.

പുലർച്ചെ രണ്ടോടെ ഡി - ബ്ലോക്കിൽ ഇരുവരെയും കണ്ടെത്തിയ സംഘം ഇരുവരെയും ആക്രമിച്ചു. സതീഷ് ഓടി രക്ഷപ്പെട്ടെങ്കിലും സംഘത്തിന്റെ പടിയിലായ ഗൗരവിനെ ഇഷ്ടികകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments