Select Your Language

Notifications

webdunia
webdunia
webdunia
webdunia

150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 110 മണിക്കൂർ കഴിഞ്ഞു, രക്ഷപ്പെടുത്തി മണിക്കൂറുകൾ തികയും മുൻപേ രണ്ട് വയസുകാരന് ദാരുണാന്ത്യം

150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 110 മണിക്കൂർ കഴിഞ്ഞു, രക്ഷപ്പെടുത്തി മണിക്കൂറുകൾ തികയും മുൻപേ രണ്ട് വയസുകാരന് ദാരുണാന്ത്യം
, ചൊവ്വ, 11 ജൂണ്‍ 2019 (11:32 IST)
150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കഴിഞ്ഞ 110 മണിക്കൂറായി കുടുങ്ങിക്കിടന്ന രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പഞ്ചാബിലെ സാംഗൂര്‍ ജില്ലയിലാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെ രക്ഷപെടുത്തിയ കുട്ടിയെ പക്ഷേ രക്ഷിക്കാനായില്ല. 
 
കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. ആംബുലന്‍സില്‍ ചണ്ഡീഗഡിലെ പിജിഐഎംഇആറിലേക്ക് മാറ്റുമ്പോഴായിരുന്നു അന്ത്യം. 
 
തിങ്കളാഴ്ച രണ്ട് വയസ്സ് തികഞ്ഞ ഫത്തേവിര്‍ സിങ് ജൂണ്‍ ആറിന് വൈകീട്ട് 4 മണിയോടെ സാംഗൂരിലെ ഭഗവാന്‍പുറ ഗ്രാമത്തിലെ തന്റെ വീടിനടുത്ത് കളിക്കുന്നതിനിടയെയാണ് ഏഴ് ഇഞ്ച് വീതിയിലുള്ള കുഴല്‍ക്കിണറില്‍ വീണത്. കുഞ്ഞിന് കുഴിയിലേക്ക് ഓക്‌സിജന്‍ നല്‍കിയെങ്കിലും കുഴല്‍ കിണറില്‍ വീണതിന് ശേഷം ഭക്ഷണമോ വെള്ളമോ നല്‍കാനായില്ല. 36 ഇഞ്ച് വ്യാസമുള്ള കുഴല്‍ സമാന്തരമായി കുഴിച്ചെങ്കിലും സാധ്യമാകാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കൈകളില്‍ കയറിട്ട് കെട്ടിയാണ് രക്ഷിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴിമതിയും ലൈംഗിക ആരോപണവും; 12 മുതിര്‍ന്ന റവന്യൂ ഉദ്യോസ്ഥരോട് വിരമിക്കാന്‍ കേന്ദ്രം