Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (16:42 IST)
മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെ വെടിവച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ മോഗ ജില്ലയിലെ ബാഘ പുരാന എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്‌ച രാത്രിയാ‍ണ് സംഭവം. സന്ദീപ് സിംഗ് (28) എന്ന യുവാവാണ് കൂട്ടക്കൊല നടത്തിയ ശേഷം ജീവനൊടുക്കിയത്.

പിതാവ് മഞ്ചീത് സിംഗ് (55), അമ്മ ബിന്ദര്‍ കൌര്‍ (50) ‍, സഹോദരി അമന്‍‌ജോത് കൌര്‍ (33),
സഹോദരിയുടെ മകള്‍ മനീത് കൌര്‍ (3), മുത്തശ്ശി ഗുര്‍ദീപ് കൌര്‍ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മുത്തച്ഛന്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.

സന്ദീപ് കുടുംബവുമായി അടുപ്പത്തിലായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പിതാവുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പ്രതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം റിവോള്‍‌വര്‍ ഉപയോഗിച്ചാണ് സന്ദീപ് വെടിയുതിര്‍ത്തത്. കൊല നടത്താന്‍ ഇയാള്‍ തീരുമാനിച്ചിരുന്നുവെന്നും അതിനായാണ് തോക്ക് കൈവശം സൂക്ഷിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments