രണ്ടെണ്ണം അകത്ത് ചെന്നപ്പോൾ ജിറാഫ് കുതിരയായി, വലിഞ്ഞ് മണ്ടയ്ക്കും കയറി; അതൊരു തെറ്റാണോ?

ശനി, 3 ഓഗസ്റ്റ് 2019 (15:39 IST)
രണ്ടെണ്ണം അകത്ത് ചെന്നു കഴിഞ്ഞാൽ പിന്നെ സ്ഥലകാലബോധം നഷ്ടപ്പെട്ട് മദ്യപാനികൾ എന്തൊക്കെയാണ് ചെയ്തുകൂട്ടുക എന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല. ചിലർ അടിപിടി കൂടുകയും കലഹിക്കുകയും ചെയ്യും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മാറിയിരിക്കുകയാണ് ഖസാക്കിസ്ഥാനിലെ ഒരു മദ്യപാനി.  
 
ഖസാക്കിസ്ഥാനിലെ ഒരു മൃഗശാലയിൽ മദ്യപിച്ചെത്തിയ യുവാവ് അടുത്ത് കണ്ട ജിറാഫിന്റെ മുകളിലേക്ക് വലിഞ്ഞു കയറി. ജിറാഫിനെ കണ്ടതും സന്ദര്‍ശകരെ നിയന്ത്രിക്കാനുള്ള ബാരിക്കേഡും, ഇരുമ്പ് വേലിയും ചാടിക്കടന്നാണ് അവർ ജിറാഫിന്റെ മുകളിലേക്ക് കയറിയത്. എന്നാൽ, ജിറാഫ് മദ്യപാനിയെ ഒന്നും ചെയ്തില്ല എന്നതാണ് ബഹുരസം.
 
ഈ സമയം കാഴ്ചബംഗ്ലാവിലുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവം വൈറലായതോടെ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. മദ്യപിച്ച് മൃഗശാലയിലെത്തുകയും ചട്ടവിരുദ്ധമായി മൃഗങ്ങളുടെ കൂട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തതിനാണത്രേ കേസ്.  
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Туркестан | Түркістан (@turkestan_today) on

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജന്മദിനത്തില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായി; വിവരം മറച്ചുവച്ച് പെണ്‍കുട്ടി - പൊലീസ് കേസെടുത്തു