Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ക്രൂരത: മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു

ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം.

Jamshedpur
, വ്യാഴം, 1 ഓഗസ്റ്റ് 2019 (11:27 IST)
മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലയറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. കേസില്‍ ഉള്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
 
മണം പിടിച്ചെത്തിയ പൊലീസ് നായയാണ് അറുത്തു മാറ്റിയ നിലയിലുള്ള കുട്ടിയുടെ തലഭാഗം കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും  കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പൊലീസ് വ്യത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെട്രോ സ്റ്റേഷനിൽ പ്രണയസല്ലാപം; സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റിൽ; തലപുകഞ്ഞ് പൊലീസ്