മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ചു; 18കാരന്‍ പിടിയില്‍
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ചു; 18കാരന്‍ പിടിയില്‍
Publish Date: Thu, 05 Apr 2018 (11:11 IST)
Updated Date: Thu, 05 Apr 2018 (11:14 IST)
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ച 18കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലെ താണ്ഡ സ്ഥലത്താണ് സംഭവം. പെണ്‍കുട്ടിയുടെ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ ചോക്ലേറ്റ് നല്‍കി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ യുവാവ് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. ഇതിനിടെ വേദനകൊണ്ട് കുട്ടി കരഞ്ഞു.
കരച്ചില്‍ തുടര്‍ന്ന പെണ്‍കുട്ടിയെ ഒരു പെട്ടിയില്‍ അടച്ച ശേഷം യുവാവ് രക്ഷപ്പെട്ടു. കുട്ടിയെ കാണാതായതോടെ സംശയം തോന്നിയ സമീപവാസികള്‍ തിരച്ചിലിനിടെ യുവാവിന്റെ വീട്ടില്‍ എത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.