Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീരിയല്‍ നടിയും മോഡലുമായ യുവതിയെ ബലാത്സംഗം ചെയ്‌ത ഡോക്‍ടര്‍ അറസ്‌റ്റില്‍

സീരിയല്‍ നടിയും മോഡലുമായ യുവതിയെ ബലാത്സംഗം ചെയ്‌ത ഡോക്‍ടര്‍ അറസ്‌റ്റില്‍
മുംബൈ , വ്യാഴം, 9 മെയ് 2019 (13:10 IST)
സീരിയല്‍ നടിയും മോഡലുമായ യുവതിയെ ബലാത്സംഗം ചെയ്‌ത ഡോക്‍ടര്‍ അറസ്‌റ്റില്‍. സ്‌കിന്‍ സ്‌പെഷ്യലിസ്‌റ്റായ ചെമ്പൂർ നിവാസിയായ ഡോക്ടറാണ് 22 കാരിയായ പെണ്‍കുട്ടിയെ നിരവധി പ്രാവശ്യം ലൈംഗികമായി ഉപയോഗിച്ചത്.

തന്റെ രോഗം ചികിത്സിക്കാൻ വേണ്ടി 2017-ൽ ഒരു സുഹൃത്ത് വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടതും തുടര്‍ന്ന് സുഹൃത്തുക്കളായതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ചികിത്സയ്‌ക്കിടെ മോശമായ ചിത്രങ്ങൾ ഡോക്ടർ രഹസ്യമായി പകര്‍ത്തി. ഈ ഫോട്ടോസ് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നും യുവതി വ്യക്തമാക്കി.

വർസോവയിൽ യുവതിക്ക്‌ വേണ്ടി ഡോക്ടർ ഒരു വീട് വാടകയ്ക്ക് എടുത്തു കൊടുത്തിരുന്നു. ഇതിന്റെ വാടക കൊടുക്കാൻ ഡോക്ടർ തന്റെ അക്കൗണ്ടിൽ നിന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് പണമയച്ചിട്ടുമുണ്ട്. ഈ വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

യുവതിയുടെ പരാതിയില്‍ 55 കാരനായ ഡോക്ടറെ വർസോവ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ മേയ് പത്ത് വരെ കോടതി കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് നൽകിയശേഷം 25കാരിയെ രണ്ടുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി, ക്രൂരത ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിന് എന്ന വ്യാജേന കുട്ടിക്കൊണ്ടുപോയി