Publish Date: Tue, 07 May 2019 (20:43 IST)
Updated Date: Tue, 07 May 2019 (20:48 IST)
വൈകിയുള്ള വിവാഹത്തെ കുറിച്ച് ഉണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിലേക്കാണ് എത്തിച്ചേർന്നത്. മുംബൈയിലെ വിരാർ വെസ്റ്റിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 58കാരനായ ഗണേഷ് കൊലത്കറിനെയാണ് സുഹൃത്ത് പിന്റു ശർമ ക്രൂരമായി കൊലപ്പെടുത്തിയത്.
ഗണേഷിന്റെ പ്രിന്റിംഗ് ബിസിനസിൽ പിന്റു ഷർമ ഒരു ലക്ഷം രൂപ ഇൻവസ്സ്റ്റ് ചെയ്തിരുന്നു. എന്നാൽ ബിസിനസിൽ ഇരുവരും താമ്മിലുള്ള പാർട്ട്‌നർഷിപ് അധിക കാലം മുന്നോട്ടുപോയിരുന്നില്ല. അതിനാൽ ഇൻവെസ്റ്റ് ചെയ്തതിൽനിന്നും 40000രൂപ ഗണേഷ് പിന്റു ഷർമക്ക് തിരികെ നൽകിയിരുന്നു. എന്നാല് ബാക്കി 60000 രൂപ തിരികെ നാൽകാൻ ഏറെ കലാം കഴിഞ്ഞും ഗണേഷിന് സാധിച്ചിരുന്നില്ല. ഇതിൽ പിന്റു ഷർമക്ക് ഗണേഷിനോട് പക ഉണ്ടായിരുന്നു.
ഗണേഷ് ഷർമ 58ആം വയസിൽ വിവാഹിതനാകുന്ന വിവരം അറിഞ്ഞ് ഗണേഷ് വാടകക്ക് താമസിച്ചിരുന്ന ബജ്‌രാജ് അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിൽ പിന്റു ഷർമ എത്തിയിരുന്നു. അവിടെവച്ച് ഗണേഷ് വിവാഹിതനാകുന്നതിനെ കുറിച്ച് പിന്റു സിംഗ് പ്രകോപനപരമായി സംസാരിച്ചു. ഇതോടെ ഇരുവരും താമ്മിൽ തർക്കത്തിലാവുകയായിരുന്നു. തർക്കത്തിനിടെ പിന്റു ഷർമ ഗണേഷിനെ കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം രണ്ട് ദിവസമെടുത്താണ് പിന്റു ഷർമ ഗണേഷിന്റെ ശരീരം വെട്ടി നുറുക്കിയത്. എല്ലുകളിൽ നിന്നും മാംസം വേപ്പെടുത്തി വെട്ടി നുറുക്കിയ ശേഷം ടൊയിലെ.റ്റിൽ തള്ളി ഫ്ലഷ് ചെയ്യുകയായിരുന്നു. എ;ല്ലുകളും തലയോട്ടിയും ഭയന്ദർ ക്രീക്കിൽ തല്ലുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.