അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു
അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു
അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ രസ്ദ മേഖലയിലെ സ്കൂളിലാണ് സംഭവം. കുട്ടിയെ ഉപദ്രവിച്ച അധ്യാപിക രജനി ഉപാധ്യായ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. ക്ലാസില്‍ വെച്ച് രജനി കുട്ടിയെ വഴക്ക് പറയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് പെണ്‍കുട്ടി മോഹാലസ്യപ്പെട്ടു വീണതോടെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സ്കൂളിന് മുമ്പിലെത്തി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാമെന്ന് ഉറപ്പുലഭിച്ചശേഷമാണ് ബന്ധുക്കൾ പിരിഞ്ഞുപോയത്.