‘വിശ്വാസം’ കാണാൻ പണം നൽകിയില്ല, മകൻ അച്ഛനെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു

‘തല‘യെ കാണാൻ പൈസ തന്നില്ലെങ്കിൽ അച്ഛന്റെ തലയുണ്ടാകില്ല; മകൻ അച്ഛനെ തീ വെച്ച് കൊല്ലാൻ ശ്രമിച്ചു

വ്യാഴം, 10 ജനുവരി 2019 (11:44 IST)
തല അജിത്ത് കുമാറിന്‍റെ ഇന്ന് റിലീസ് ചെയ്ത വിശ്വാസം സിനിമ കാണാന്‍ ടിക്കറ്റിന് പണം നൽകിയില്ലെന്നാരോപിച്ച് മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയിൽ ആണ് സംഭവം.   
 
നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെ മകൻ അജിത്ത് കുമാർ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
തമിഴകം കാത്തിരിക്കുന്ന സിനിമയായിരുന്നു വിശ്വാസം. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്നാട്ടില്‍ വന്‍ തിരക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മകളാണ് പറഞ്ഞത് ഇനി ആ സ്കൂളിലേക്കില്ലെന്ന്, ഭൂമിക്കൊപ്പം: ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു പറയുന്നു