Webdunia - Bharat's app for daily news and videos

Install App

6 വയസുകാരിയെ 16കാരന്‍ പീഡിപ്പിച്ചു കൊന്നു, മൃതദേഹത്തില്‍ 117 മുറിവുകള്‍; പ്രതിയെ കുടുക്കിയത് സ്വന്തം അമ്മ

Webdunia
ഞായര്‍, 24 ഫെബ്രുവരി 2019 (14:36 IST)
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 16കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആരോൺ കാംബെല്‍ എന്ന കൌമാരക്കാരനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. അലിഷ മക്ഫെയിൽസ് എന്ന പെൺകുട്ടിയാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വനപ്രദേശത്തുളള മരക്കൂട്ടത്തിനിടയിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തില്‍ 117 മുറിവുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അടുത്ത കാലത്തൊന്നും ഇത്രയധികം ഞെട്ടലുണ്ടാക്കിയ സംഭവമുണ്ടായിട്ടില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി ലോർത്ത് വ്യക്തമാക്കി.

ആരോണിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചത് പ്രതിയുടെ അമ്മ തന്നയാണ്. അലിഷയെ കാണാതായ അന്ന് രാത്രി മകൻ വീട്ടിലേക്ക് വരുന്നതിന്റെ ദ്രശ്യങ്ങൾ ഇവര്‍ പൊലീസിനു കൈമാറിയിരുന്നു.  മകനു പെൺകുട്ടിയുടെ കൊല സംബന്ധിച്ച് എന്തെങ്കിലും തെളിവ് നൽകാൻ സാധിക്കും എന്നു കരുതിയാണ് അമ്മ പൊലീസിന് ദ്രശ്യങ്ങൾ നൽകിയത്.

കൊല നടന്ന രാത്രി രണ്ടു തവണയാണ് കാംബെൽ പുറത്തുപോയത്. ഒരു വസ്തുവുമായി കാംബെൽ പുറത്തുപോകുന്നതിന്റെ ദ്രശ്യങ്ങൾ പൊലീസിനു ലഭിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്.

കൊലനടത്തുമ്പോള്‍ കാംബെൽ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്ക് വിഷാദരോഗവും, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന മാനസിക അവസ്ഥയും ഉണ്ടായിരുന്നതായി അഭിഭാഷകൻ കോടിതിയെ ബോധിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments